Kerala

ഗുരുവായൂർ മേൽപാല നിർമ്മാണം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കൊണ്ട് എന്ന് സുരേഷ് ഗോപി.

ഗുരുവായൂർ മേൽപാലത്തിന്റെ പണി വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ബി. ജെ. പി നേതാവും നടനുമായ സുരേഷ് ഗോപി.

റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം.

അത് കൃത്യമായി അറിയിച്ചിരുന്നെങ്കിൽ കാലതാമസം വരികയില്ലായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്.

ആദ്യം ഏറ്റെടുത്ത ജോലികൾ തീർക്കണം. എന്നിട്ട് വീരവാദം മുഴക്കിയാൽ മതി

. ഇത് താക്കീതോടെ തന്നെയാണ് പറയുന്നത്.

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വരണം എന്നും സുരേഷ് ഗോപി പറഞ്ഞു

ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചിറമ്പത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ്, സോഷ്യൽ മീഡിയ കൺവീനർ സുമേഷ്കുമാർ എന്നിവരും സുരേഷ്ഗോപിയോടൊപ്പം മേൽപ്പാലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button