Kerala

അമ്മാസ് എന്ന സംരംഭത്തിന്റെ കഥ: മാതൃകയാക്കാം ഈ വീട്ടമ്മയെ

ഒരു ചെറിയ കാലയളവുകൊണ്ട് ഇന്ന് കേരളത്തിലും വിദേശത്തും ശ്രദ്ധയോജിച്ച ആയുർവേദിക് ബ്രാൻഡ് ആണ് Sruthy’s Amma’s. ചെറിയ ഒരു ആശയം വ്യത്യസ്തമായി അവതരിപ്പിക്കുകയും അതിന് സാമൂഹ്യ മാധ്യമങ്ങൾ കൃത്യമായി ഉപയോഗിച്ചതുമാണ് ഈ തൃശ്ശൂർകാരിയുടെ വിജയത്തിനാധാരം, കൂടെ കുടുംബത്തിൻറെ പിന്തുണയും. ഒരു സംരംഭക ആകാൻ ആഗ്രഹിക്കുന്ന ഏതൊരു വനിതയ്ക്കും മാതൃകയാക്കാവുന്ന സാധാരണക്കാരിയുടെ ബിസിനസ് മോഡൽ. ശ്രുതിയുമായി നടത്തിയ അഭിമുഖം

എന്താണ് ശ്രുതീഷ് അമ്മാസ്?…

നമസ്തേ ആ ചോദ്യത്തിൽ തന്നെയുണ്ട് അതിൻറെ ഉത്തരവും. എൻറെ കുട്ടിക്കാലത്ത് അമ്മയുണ്ടാക്കി തന്ന കാച്ചിയ എണ്ണയായിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്. കരിംജീരകവും നീലാംബരിയും ഒക്കെ ഉപയോഗിച്ചുള്ള ആ പ്രോഡക്ടുകൾ കൂടാതെ അലോവേര ജെൽ, ഓർഗാനിക് ഹെയർ വാഷ് പൗഡർ, തുടങ്ങി ഒരുപാട് പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ അമ്മയ്ക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ആരോഗ്യപരിപാലനത്തിന് അമ്മ തന്ന ഔഷധങ്ങളാണ് ഞങ്ങൾ ഇന്ന് ശ്രുതീസ് അമ്മാസ് എന്ന പേരിൽ പ്രോഡക്ടുകൾ ആക്കി വിപണിയിലെത്തിക്കുന്നത്.

സ്വന്തം സ്ഥാപനം തുടങ്ങുന്നതിനു മുന്നേ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയത്

ആദ്യം ഞങ്ങൾ ഈ പ്രോഡക്ടുകൾ ചെറിയ അളവിൽ നിർമ്മിച്ചു. ശേഷം ഒരു ചലഞ്ച് പോലെ നടത്തി; ഉപയോഗിച്ചവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഒരുപാട് സന്തോഷം തരുന്നതായിരുന്നു. പ്രധാനമായും ഹെയർ ഓയിൽ ഉപയോഗിച്ചവരുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്ക്. വർഷങ്ങളായി ചികിത്സിച്ചിട്ടും മാറാത്ത മുടികൊഴിച്ചിൽ മാറിയതിന് നന്ദി പറഞ്ഞുള്ള അവരുടെ മെസ്സേജുകൾ ഞങ്ങൾക്ക് തന്ന ഊർജ്ജമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ആദ്യമേ തന്നെ ഞങ്ങൾ ശ്രുതി വേൾഡ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ഈ മരുന്നുകളുടെ നിർമ്മാണ രീതി ആളുകളെ കാണിച്ചു. കൂടെ അതിൻറെ ഉപയോഗ രീതിയും റിസൾട്ട് എല്ലാം ഓരോ എപ്പിസോഡുകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. തുടർന്ന് പ്രോഡക്റ്റ് ആവശ്യമുള്ളവർക്ക് അത് ഓർഡർ ചെയ്യാൻ വെബ്സൈറ്റും സജ്ജമാക്കി. ആ സമയത്ത് തന്നെ ഞങ്ങൾ സംരംഭത്തിന് ആവശ്യമായ എല്ലാവിധ രജിസ്ട്രേഷനുകളും എടുത്തിട്ടുണ്ടായിരുന്നു. കൂടാതെ പ്രോഡക്റ്റ് ടെസ്റ്റ് ചെയ്തു ഗുണമേന്മ ഉറപ്പുവരുത്താനും ISO, ട്രേഡ് മാർക്ക് എന്നിവ എടുക്കാനും പ്രവർത്തനങ്ങൾ അതുവഴി കൂടുതൽ സുതാര്യമാക്കാനും സാധിച്ചു. ഉൽപ്പന്നങ്ങളുടെ നിർമ്മാണം പാക്കിങ് എന്നിവയ്ക്ക് കൂടുതൽ ആളുകളെ അപ്പോയിന്റ് ചെയ്യേണ്ട ഒരു സാഹചര്യം ആണ് തുടങ്ങിയ ഒരു വർഷം കൊണ്ട് വന്നത്. അങ്ങനെ ചെറിയ ഒരു കാലഘട്ടം കൊണ്ട് ഞങ്ങൾ ശ്രുതി അമ്മാസ് എന്ന ഒരു ബ്രാൻഡ് നിർമ്മിച്ചു

നേരിട്ട പ്രതിസന്ധികൾ എന്തെല്ലാമാണ്?…

അത് പറയുന്നതിനു മുന്നേ ഒരു കാര്യം കൂട്ടി ചേർക്കാം. എപ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായോ അപ്പോഴൊക്കെ നല്ലവരായ ഒരുപാട് ആളുകൾ സഹായിക്കാനും വന്നിട്ടുണ്ട്. ആദ്യം നേരിട്ട പ്രശ്നം, വീഡിയോ ചിത്രീകരണം ആയിരുന്നു; അതിനു ചുമതലപ്പെടുത്താൻ ഞങ്ങളുടെ രണ്ട് സുഹൃത്തുക്കളേ കിട്ടി. അവരത് ഇന്നും പ്രൊഫഷണലായി തന്നെ കൈകാര്യം ചെയ്യുന്നു. പിന്നെ നമ്മൾ എല്ലാം ഒരു സംരംഭം തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ രജിസ്ട്രേഷനുകളാണ്. കേരള ഗവൺമെൻറ് KSWIFT MSME രജിസ്ട്രേഷൻ ഒരു പരിധിവരെ അതിൽ ആശ്വാസമായി. KSWIFT രജിസ്ട്രേഷൻ ഉള്ളതുകൊണ്ട് മറ്റു പേപ്പറുകൾ റെഡിയാകാൻ ഒരുപാട് സാവകാശം ലഭിച്ചു. തുടർന്നുള്ള മാസങ്ങളിൽ പ്രോഡക്റ്റ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടും ISO9001, ISO14001 എന്നീ സർട്ടിഫിക്കേഷനും നേടാൻ സാധിച്ചതും എടുത്തു പറയേണ്ട ഒന്നാണ്. ഓർഡേഴ്സ് പൂർണമായും ഒരു ഇ കോമേഴ്‌സ് വെബ്സൈറ്റ് വഴിയാണ് ഹാൻഡിൽ ചെയ്യുന്നത് ( https://sruthysworld.com ). അതിനാവശ്യമായ എല്ലാ സഹായവും ശ്രീയും ( ഭർത്താവ് ശ്രീകുമാർ ) സുഹൃത്തുക്കളുമാണ് ശരിയാക്കിയത്. പ്രോഡക്ടുകളുടെ നിർമ്മാണത്തിനും പാക്കിങ്ങിനും നമ്മുടെ അടുത്തുള്ള വനിതാ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്

ഇപ്പോൾ എത്ര രാജ്യങ്ങളിലേക്ക് പ്രൊഡക്ടുകൾ കയറ്റി അയക്കുന്നുണ്ട്?…

യൂറോപ്പ്, ജിസിസി രാജ്യങ്ങൾ മുഴുവൻ കവർ ചെയ്യുന്നുണ്ട് അമേരിക്ക, ഓസ്ട്രേലിയ, നേപ്പാൾ,ശ്രീലങ്ക തുടങ്ങി മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം എന്ന് ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സ് ഉണ്ടെന്ന് പറയാം. ചില രാജ്യങ്ങളിലേക്കുള്ള ഷിപ്പിംഗ് ചാർജ് പ്രോഡക്റ്റിന്റെ വിലയുടെ പത്തിരട്ടി ഒക്കെ ആയിരിക്കും, എന്നാലും നാച്ചുറൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി കെയർ പ്രോഡക്റ്റ് ഇഷ്ടപ്പെടുന്ന ഒരുപാട് പേർ സ്ഥിരമായി ഓർഡർ തരാറുണ്ട്, എന്നിരുന്നാലും നമ്മുടെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത്.

ഇനിയുള്ള പദ്ധതികൾ എന്തൊക്കെയാണ്?…

മാർക്കറ്റ് വിപുലീകരണം മാത്രമാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. പലപ്പോഴും ഡിജിറ്റൽ മീഡിയ ഉപയോഗിക്കാൻ അറിയാത്ത പലരും ഫോൺ വിളിച്ചു ഓർഡർ തരുമ്പോൾ ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് ഇത് ഞങ്ങളുടെ അടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്നില്ല? എന്നത്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഞങ്ങൾ ഇപ്പോൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന ഭാവി പരിപാടികളിൽ ഒന്ന്. ആഗ്രഹിക്കുന്ന എല്ലാവരിലേക്കും Sruthy’s Amma’s ഗുണമേന്മയുള്ള പ്രോഡക്ടുകൾ എത്തിക്കുക. കൂടാതെ അതുവഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പഠനത്തിൽ മികവ് തെളിയിച്ച കുട്ടികളുടെ വിദ്യാഭ്യാസത്തിന്ഉ പയോഗിക്കണമെന്ന് ഉണ്ട്. എല്ലാം ഇതുപോലെ നന്നായിതന്നെ മുന്നോട്ടു പോയാൽ ഈ ലക്ഷ്യങ്ങൾ ഞങ്ങൾ ഉടൻ തന്നെ കീഴടക്കും

Related Articles

Back to top button